സിഎജിക്കെതിരായ ആരോപണങ്ങള്‍ നിയമസഭയിലും ആവര്‍ത്തിച്ച് ധനമന്ത്രി; കിഫ്ബിയെ തകര്‍ക്കാന്‍ മനഃപൂര്‍വമായ ഗൂഢാലോചന നടന്നു

സിഎജിക്കെതിരായ ആരോപണങ്ങള്‍ നിയമസഭയിലും ആവര്‍ത്തിച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. കിഫ്ബിയെ തകര്‍ക്കാന്‍ മനഃപൂര്‍വമായ ഗൂഢാലോചന നടന്നു. ഓഡിറ്റിന്റെ ഒരു ഘട്ടത്തിലും ഉന്നയിക്കാത്ത കാര്യങ്ങള്‍ കരട് റിപ്പോര്‍ട്ടില്‍ സിഎജി കൂട്ടിച്ചേര്‍ത്തു. ഒരു ഭരണഘടനാ സ്ഥാപനവും ചെയ്യാന്‍ പാടില്ലാത്തതാണ് സിഎജി ചെയ്യുന്നത്. സിഎജി ഇടപെടലും ചിലര്‍ കോടതിയില്‍ പോയതും കിഫ്ബിക്കെതിരായ നീക്കത്തിന്റെ ഭാഗമായാണെന്നും ധനമന്ത്രി സഭയില്‍ വ്യക്തമാക്കി.
കിഫ്ബിയെ തകര്‍ക്കാന്‍ വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. കോടികളുടെ നിക്ഷേപം കേരളത്തില്‍ വരുമ്പോള്‍ വലിയ മാറ്റം ഉണ്ടാകും. സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യത്തില്‍ മാറ്റമുണ്ടാകും. ഇതിനോടെല്ലാം വിരോധമുള്ളവരാണ് കോടതിയെ സമീപിച്ചത്.
അതേസമയം, മറയ്ക്കാനൊന്നുമില്ലെങ്കില്‍ ഓഡിറ്റിനെ ധനമന്ത്രി ഭയക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. കിഫ്ബിയില്‍ സമഗ്രമായ ഓഡിറ്റിംഗ് നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights – Finance Minister reiterates allegations against CAG in Assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here