മുഹമ്മദ് അസ്ഹറുദ്ദീൻ; മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ താരം

സയ്യിദ് സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂർണമെന്റിൽ മുംബൈക്കെതിരെ കേരളത്തിന്റെ മിന്നുന്ന പ്രകടനമാണ് വാങ്കഡെ സ്റ്റേഡിയത്തിൽ കണ്ടത്. കേരളത്തിനായി തകർപ്പൻ പ്രകടനം കാഴ്ചവച്ചത് കാസർഗോഡ് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ. 54 പന്തിൽ നിന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ അടിച്ചുകൂട്ടിയ 137 റൺസാണ് കേരളത്തിന് മുതൽക്കൂട്ടായത്. 37 പന്തിൽ അതിവേഗ സെഞ്ച്വറി നേടിയ അസ്ഹറുദ്ദീൻ, കേരളത്തിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ താരമായി.

മുഷ്താഖ് അലി ടൂർണമെന്റിൽ എക്കാലത്തേയും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയത്. ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ നാലാമത്തെ സെഞ്ച്വറിയും. 31 പന്തിൽ സെഞ്ച്വറി തികച്ച ഇന്ത്യൻ താരം ഋഷഭ് പന്ത് മാത്രമാണ് അസ്ഹറുദ്ദീന് മുന്നിലുള്ളത്. ഇതുകൂടാതെ
സയ്യിദ് മുഷ്താഖ് ടൂർണമെന്റിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ, ഒരു ഇന്നിംഗ്‌സിൽ ഏറ്റവുമധികം സിക്‌സറുകൾ നേടുന്ന കേരള താരം തുടങ്ങിയ നേട്ടങ്ങളും മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിലായി.

അതേസമയം, അസ്ഹറുദ്ദീന്റെ പ്രകടനത്തിന് പാരിതോഷികമായി കേരള ക്രിക്കറ്റ് അസോസിയേഷൻ 1.37 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു. കെസിഎ അഡ്വ. ശ്രീജിത്ത് വി നായർ അറിയിച്ചതാണ് ഇക്കാര്യം.

Read Also : സയ്യിദ് മുഷ്താഖ് അലി ട്വന്റി-20: മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയം

Story Highlights –  Syed mushtaq ali trophy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top