ഡല്‍ഹിയില്‍ ഈ മാസം സ്‌കൂളുകള്‍ തുറക്കും; ഹാജര്‍ നിര്‍ബന്ധമാക്കില്ല

ഡല്‍ഹിയില്‍ ഈ മാസം 18ന് സ്‌കൂളുകള്‍ തുറക്കും. കൊവിഡ് വ്യാപനത്തിനും ലോക്ക് ഡൗണിനും ശേഷം പത്ത് മാസം കഴിഞ്ഞാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. പത്ത്, പ്ലസ്ടു ക്ലാസുകളാണ് ആദ്യം തുറക്കുക. രക്ഷിതാക്കളുടെ അനുമതിയോടെ കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് വരാം. സിബിഎസ്ഇ പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ക്ലാസുകള്‍ തുടങ്ങുന്നത്.
Read Also : സ്‌കൂളുകള്‍ തുറന്നു; പഠിച്ച ഭാഗങ്ങള്‍ മറന്നുതുടങ്ങിയെങ്കില്‍ റിവിഷന്‍ ചെയ്യാം 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ
ഹാജര്‍ നിര്‍ബന്ധമല്ലെന്നും എന്നാല്‍ സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ വിവരം സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ അറിയിപ്പുണ്ട്. സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും മുന്നറിയിപ്പ്. സിബിഎസ്ഇ പരീക്ഷകള്‍ മെയ് നാലിനാണ് തുടങ്ങുകയെന്നും വിവരം. ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല. പ്ലസ് ടു പ്രീ ബോര്‍ഡ് പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ ഏപ്രില്‍ 15 വരെ നടക്കും. ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ 15 വരെയാണ് പത്താം ക്ലാസുകാരുടെ പ്രീ ബോര്‍ഡ് പരീക്ഷ.
Story Highlights – delhi, school reopen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here