കൊത്താനാഞ്ഞ് രാജവെമ്പാല; നിലത്ത് വീണ് പാമ്പുപിടുത്തക്കാരൻ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ

രാജവെമ്പാലയുടെ കടിയിൽ നിന്ന് പാമ്പുപിടുത്തക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കർണാകടയിലെ ഷിവമോഗയിലാണ് സംഭവം. രാജവെമ്പാലയെ പിടികൂടാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായി പാമ്പ് ആക്രമിക്കുകയായിരുന്നു.

അരുവിയിലേക്ക് വീണുകിടക്കുന്ന മരത്തിന്റെ വേരുകൾക്കിടയിൽ ഒളിച്ച രാജവെമ്പാലയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പാമ്പുപിടുത്തക്കാരൻ. ഇതിനിടെ രാജവെമ്പാല ഇയാളെ അപ്രതീക്ഷിതമായി ആക്രമിച്ചു. പെട്ടന്നുള്ള ആക്രമണത്തിൽ പതറിയ ഇയാൾ കൈയിലിരുന്ന വടികൊണ്ട് പാമ്പിനെ തടയുകയും കൈകൊണ്ട് തട്ടിമാറ്റുകയും ചെയ്തു. അടി തെറ്റിയ പാമ്പുപിടുത്തക്കാരൻ അരുവിയിലേക്ക് വീണു. ഒപ്പമുണ്ടായിരുന്ന മറ്റൊരു പാമ്പുപിടുത്തക്കാരനും സഹായത്തിനെത്തി. രണ്ട് പേരും ചേർന്ന് പാമ്പിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിന്റെ വിഡിയോ വൈറലായി.

Story Highlights – Snake Catcher Narrowly Avoids Being Bitten By King Cobra In Karnataka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top