Advertisement

യുഡിഎഫ് പ്രകടന പത്രികയുടെ കരട് രൂപം പുറത്ത്; വാഗ്ദാനങ്ങളില്‍ ന്യായ് പദ്ധതിയും

January 13, 2021
Google News 1 minute Read
UDF district committees reorganized

യുഡിഎഫ് പ്രകടന പത്രികയുടെ സൂചകങ്ങള്‍ പുറത്തുവിട്ടു. പീപ്പിള്‍സ് മാനിഫെസ്റ്റോ 2021ന്റെ കരട് രൂപമാണ് പുറത്ത് വിട്ടത്. ബില്ല് രഹിത ആശുപത്രി, കുറഞ്ഞ വേതനം എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യത്തോടെയാണ് യുഡിഎഫ് പ്രകടന പത്രിക. സമൂഹത്തിലെ നാനാ തുറകളിലുള്ളവരുമായി സംവദിച്ച ശേഷമാകും പ്രകടന പത്രികയുടെ പൂര്‍ണ രൂപം പുറത്തുവിടുക.

Read Also : യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചു വിടില്ല; എംഎം ഹസ്സനെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ

അതിനിടെ അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്റെ പ്രസ്താവന തിരുത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമത് യുഡിഎഫിനെതിരെ ആയുധമാക്കിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് ഹസന്റെ പ്രസ്താവനയെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്. തൊട്ടുപിന്നാലെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും പദ്ധതി അഴിമതി രഹിതമാക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും വിശദീകരിച്ച് എം എം ഹസന്റെ പ്രതികരണവും വന്നു.

Story Highlights – udf, manifesto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here