Advertisement

ഭക്ഷണം കഴിച്ചതിനു പണം ചോദിച്ചപ്പോൾ വർഗീയ കലാപം ഉണ്ടാക്കുമെന്ന് ഭീഷണി; ബിജെപി പ്രവർത്തകർ പിടിയിൽ: വിഡിയോ

January 14, 2021
Google News 2 minutes Read
BJP Workers Muslim Arrested

ഭക്ഷണം കഴിച്ചതിൻ്റെ പണം ചോദിച്ചതിന് ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തിയ ബിജെപി പ്രവർത്തകർ പിടിയിൽ. ചെന്നൈയിലാണ് സംഭവം. ഭക്ഷണം കഴിച്ചിട്ട് പണം ചോദിച്ചപ്പോൾ വർഗീയ കലാപം ഉണ്ടാക്കുമെന്നും അമിത് ഷായെ വിളിക്കുമെന്നുമാണ് മൂന്നു പേരടങ്ങിയ സംഘം ഭീഷണി മുഴക്കിയത്. ബിജെപി പ്രാദേശിക നേതാക്കൾ കൂടിയാണ് ഇവർ. മൂന്നു പേരിൽ രണ്ട് പേരെ പൊലീസ് പിടികൂടി.

Read Also : നിയമസഭ തെരഞ്ഞെടുപ്പ്; 37 സീറ്റുകള്‍ വേണമെന്ന ബിഡിജെഎസിന്റെ ആവശ്യം ബിജെപി തള്ളി

ചെന്നൈ റായ്പേട്ടയിലെ സായിദ് അബൂബക്കർ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. കട അടയ്ക്കുന്നതിനു തൊട്ടുമുൻപ് എത്തിയ യുവാക്കൾ ചിക്കൻ ഫ്രൈഡ് റൈസ് ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ചതിനു ശേഷം പണം നൽകാതെ സ്ഥലം വിടാനൊരുങ്ങിയതോടെ ഹോട്ടൽ ഉടമ യുവാക്കളെ തടഞ്ഞു. ഇതോടെ തങ്ങൾ ബിജെപി നേതാക്കളാണെന്നും കട പൂട്ടിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. ഒരു കോൾ ചെയ്താൽ ആയിരം പേർ എത്തുമെന്നും വർഗീയ കലാപം ഉണ്ടാക്കുമെന്നും ഇവർ ഭീഷണി മുഴക്കി. ഇതോടെ കടയുടമ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് എത്തിയതോടെ യുവാക്കൾ ഇവർക്കു നേരെയും കയർത്തു. അമിത് ഷായുടെ ഓഫീസിലേക്ക് നേരിട്ട് വിളിക്കാൻ സ്വാധീനം ഉണ്ടെന്നും പൊലീസുകാരുടെ ജോലി കളയുമെന്നുമായിരുന്നു ഭീഷണി. എന്നാൽ, ഭീഷണി ഫലിക്കാതിരുന്നതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരിൽ ഭാസ്കർ, പുരുഷോത്തമൻ എന്നീ രണ്ടു പേർ പൊലീസ് പിടിയിലായി. മൂന്നാമനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Story Highlights – BJP Workers Who Threatened Muslim Eatery Owner In Tamilnadu Arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here