കൊടും ശൈത്യത്തിൽ തണുത്തുറഞ്ഞ് ദാൽ തടാകം

കൊടും ശൈത്യത്തിൽ തണുത്തുറഞ്ഞ് കശ്മീരിലെ ദാൽ തടാകം. വ്യാഴാഴ്ച രാത്രി മൈനസ് 8.4 ഡിഗ്രി സെൽഷ്യസാണ് ശ്രീനഗറിൽ രേഖപ്പെടുത്തിയ താപനില. കഴിഞ്ഞ 30 വർഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

മുമ്പ് 1995ൽ -8.3 ഡിഗ്രി സെൽഷ്യസും 1991ൽ -11.3 ഡിഗ്രി സെൽഷ്യസുമാണ് ഇതുവരെ രേഖപ്പെടുത്തിയതിൻ വച്ചുള്ള ഏറ്റവും കുറഞ്ഞ താപനില. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന കാശ്മീരിലെ പഹൽഗാം ടൂറിസ്റ്റ് റിസോർട്ടിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില -11.1 ഡിഗ്രി സെൽഷ്യസായിരുന്നു.

വടക്കൻ കശ്മീരിലും സ്ഥിതി സമാനമാണ്. കുപ്വാരയിൽ -6.7 ഡിഗ്രി സെൽഷ്യസും തെക്ക് കോക്കർനാഗിൽ -10.3 ഡിഗ്രി സെൽഷ്യസുമാണ് താപനില.

Story Highlights – dal lake winter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top