സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കും. പി.ടി. തോമസ് എംഎല്‍എയാണ് നോട്ടീസ് നല്‍കുക. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ്. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. സ്പീക്കറുടെ തീരുമാനം വിഷയത്തില്‍ നിര്‍ണായകമാകും.

അതേസമയം, കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും.സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ വസ്തുതാ രേഖയാകും ഇന്ന് സഭയില്‍ വയ്ക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. നാളെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും . കുതിരാന്‍ തുരങ്കം ഗതാഗത യോഗ്യമാക്കുന്നത് സംബന്ധിച്ച് കെ. രാജനും റബറിന് താങ്ങുവില 250 രൂപയാക്കണമെന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫും ഇന്ന് ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിക്കും.

Story Highlights – gold smuggling case – Urgent Resolution

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top