മൊയീൻ അലിയെ ബാധിച്ചത് ജനിതകമാറ്റം സംഭവിച്ച വൈറസ്

ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിയെ ബാധിച്ചത് ജനിതകമാറ്റം സംഭവിച്ച വൈറസെന്ന് റിപ്പോർട്ട്. ശ്രീലങ്കയിൽ റിപ്പോർട്ട് ചെയ്ത ആദ്യ ജനിതക മാറ്റം സംഭവിച്ച വൈറസ് ആണ് ഇത്. ശ്രീലങ്കൻ അധികൃതരെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീമിനൊപ്പമാണ് മൊയീൻ അലി. കൊളംബോയിലെത്തി നടത്തിയ പരിശോധനയിൽ താരത്തിന് കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് താരത്തെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.
Read Also : ഇംഗ്ലണ്ട് താരം മൊയീൻ അലിക്ക് കൊവിഡ്
10 ദിവസം ഐസൊലേഷനിൽ കഴിയാനാണ് മൊയീൻ അലിയോട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. മൊയീൻ അലിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന ക്രിസ് വോക്സ് ടീം അംഗങ്ങളുമായി സാമൂഹിക അകലം പാലിക്കും. വോക്സും സ്വയം ഐസൊലേസ്റ്റ് ചെയ്തിരുന്നു. രാജ്യാന്തര ക്രിക്കറ്റ് പുനരാരംഭിച്ചതിനു പിന്നാലെ ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.
അതേസമയം, ഇന്ന് ആരംഭിച്ച ആദ്യ റ്റെസ്റ്റിൽ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. 25/3 എന്ന നിലയിൽ പതറിയ ആതിഥേയരെ നാലാം വിക്കറ്റിൽ ആഞ്ജലോ മാത്യൂസ് (27), ദിനേഷ് ചണ്ഡിമൽ (27) എന്നിവർ ചേർന്ന് കൂട്ടിച്ചേർത്ത 55 റൻസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് കരകയറ്റിയത്. നിലവിൽ 3 വിക്കറ്റിൽ നഷ്ടത്തിൽ 80 എന്ന നിലയിലാണ് ശ്രീലങ്ക.
Story Highlights – Moeen Ali infected with new UK strain of Coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here