കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച നാളെ നടന്നേക്കും

കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച നാളെ നടന്നേക്കുമെന്ന് സൂചന. കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച തുടരുമെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരുമായി മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്നും സുപ്രിംകോടതിയുടെ നാലംഗ സമിതിയുമായി സഹകരിക്കില്ലെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ചര്‍ച്ച തുടരുമെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നല്‍കിയത്.
ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നപരിഹാരമുണ്ടാകുകയുള്ളുവെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല പറഞ്ഞു. നാളെയാണ് ഒന്‍പതാം വട്ട ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘം ഇന്ന് വൈകിട്ടോടെ രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ എത്തും. പ്രക്ഷോഭകേന്ദ്രങ്ങളില്‍ കര്‍ഷകരുടെ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്.
Story Highlights – ninth round of talks with the central government and farmers’ organizations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here