പാർലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29-ന്; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് നടക്കും

പാർലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29-ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് സഭയിൽ ബജറ്റ് അവതരണവും നടക്കും. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇക്കുറിയും സഭ ചേരുക.

വ്യത്യസ്ത സമയത്താണ് ലോക്‌സഭയും രാജ്യസഭയും ചേരുക. അഞ്ച് മണിക്കൂറാണ് സഭ സമ്മേളിക്കുക. ചോദ്യോത്തരവേളയുമുണ്ടാവും. അതേസമയം, മാധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരും. സന്ദർശകരെ അനുവദിക്കില്ല.

ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതോടെബജറ്റ് സമ്മേളനം ആരംഭിക്കുക. രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് അംഗങ്ങൾക്ക് സെൻട്രൽ ഹാളിനുപുറത്ത് ലോക്‌സഭ, രാജ്യസഭാ ചേംബറുകളിലും സൗകര്യമൊരുക്കും.

കഴിഞ്ഞ വർഷം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയും തുടർന്ന് സഭ നേരത്തെ പിരിയുകയുമായിരുന്നു.

Story Highlights – Parliamentary Budget Session on the 29th of this month; The budget presentation will take place on February 1

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top