എൻസിപി പ്രശ്‌നപരിഹാരത്തിനായി ശരത് പവാർ 23 കൊച്ചിയിലെത്തും

എൻസിപി പ്രശ്‌നപരിഹാരത്തിനായി ശരത് പവാർ 23 കൊച്ചിയിലെത്തും. എൻസിപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം 23 കൊച്ചിയിൽ ചേരും. ശശീന്ദ്രൻ, മാണി സി കാപ്പൻ എന്നിവരോട് ശരത് പവാർ പ്രത്യേകം പ്രത്യേകം ചർച്ച നടത്തും.

എൻസിപിയിൽ ആഭ്യന്തരകലഹം ശക്തമായതോടെയാണ് പ്രശ്‌നപരിഹാരത്തിനായി അഖിലേന്ത്യ പ്രസിഡന്റ് ശരത് പവാർ തന്നെ എത്തുന്നത്. ഈ വരുന്ന 23-ാം തീയതി ശരത്പവാർ കൊച്ചിയിലെത്തും. അന്നുതന്നെ പ്രശ്‌നപരിഹാരത്തിനായി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. പാല സീറ്റിനെ ചൊല്ലിയുള്ള തർക്കം ഇടതുമുന്നണിയിൽ ശക്തമായതോടെ ഒരു വിഭാഗം നേതാക്കൾ മുന്നണി വിടാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കണ്ടു സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇന്നു രാവിലെ പീതാംബരൻ മാസ്റ്റർ മുംബൈയിലെത്തി ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. തുടർന്നാണ് ഇരുപത്തിമൂന്നാം തീയതി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേരാൻ തീരുമാനിച്ചത്.

Story Highlights – Sharad Pawar 23 will arrive in Kochi to resolve the NCP issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top