കർഷക പ്രതിഷേധത്തെ പിന്തുണയ്ക്കാത്ത നേതാക്കൾക്ക് പ്രവേശനം നിഷേധിച്ച് യുപിയിലെ ഗ്രാമം

കർഷക പ്രതിഷേധത്തെ പിന്തുണയ്ക്കാത്ത നേതാക്കൾക്ക് പ്രവേശനം നിഷേധിച്ച് യുപിയിലെ ഒരു ഗ്രാമം. പടിഞ്ഞാറൻ യു.പിയിലെ ഭാഗ്പത് ജില്ലയിലെ സരൂർപൂർ കല ഗ്രാമവാസികളാണ് പഞ്ചായത്ത് യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കർഷക പ്രതിഷേധത്തെ പിന്തുണയ്ക്കാത്ത രാഷ്ട്രീയ പാർട്ടി, കർഷക സംഘടനാ നേതാക്കളെയും ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കൻ തീരുമാനിച്ചതായി സരൂർപൂർ കല ഗ്രാമത്തിലെ കർഷകൻ സുഭാഷ് നയിൻ പറഞ്ഞു. ഡൽഹിയിൽ പ്രതിഷേധം നയിക്കുന്ന കർഷകരെ സഹായിക്കാൻ അവശ്യസാധനങ്ങളുമായി ജനുവരി 16ന് സമര സ്ഥലം സന്ദർശിക്കുമെന്നും ഇതിനോടകം ഗ്രാമവാസികളിൽ നിന്ന് 4.5 ലക്ഷം രൂപ സംഭാവന ലഭിച്ചിട്ടുണ്ടെന്നും കർഷക സംഘടന നേതാവ് പറഞ്ഞു.

Story Highlights – Village in UP denied entry to leaders who did not support farmers’ protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top