ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 600 കോടി രൂപ; മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ

600 crore differently abled

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികൾക്കായി 600 കോടി രൂപ ചെലവിടുമെന്ന് ബജറ്റ് അവതരണ പ്രസംഗത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. ദരിദ്രരായ ഭിന്നശേഷിക്കാർക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കും. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ആശ്രയ ഗുണഭോക്താക്കളേയും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരേയും പട്ടികയിൽ ഉൾപ്പെടുത്തും.

മൂന്നു മുതല്‍ നാലുലക്ഷം പേര്‍ വരെ പട്ടികയില്‍ ഉണ്ടാകും. ജോലിയില്ലാത്തവരും വരുമാനമില്ലാത്തവർക്കും നേരിട്ട് സഹായം നല്‍കും. വിവിധ പദ്ധതികള്‍ വഴി അഞ്ചുവര്‍ഷംകൊണ്ട് 6000–7000 കോടി രൂപ ചിലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights – 600 crore for welfare of differently abled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top