കർഷകരുമായുള്ള കേന്ദ്രത്തിന്റെ ഒൻപതാംവട്ട ചർച്ചയും പരാജയം; ജനുവരി 19ന് വീണ്ടും ചർച്ച

കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ ഒൻപതാംവട്ട ചർച്ചയും പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ നിലപാടെടുത്തു. അടുത്ത ചർച്ച ജനുവരി പത്തൊൻപതിന് നടക്കും.

കേന്ദ്രസർക്കാർ പ്രതിനിധികളായി മന്ത്രിമാരായ നരേന്ദ്ര സിം​ഗ് തോമറും പീയുഷ് ​ഗോയലുമാണ് ചർച്ചയിൽ പങ്കെടുത്തത്. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ പ്രതിനിധികൾ യോ​ഗത്തിൽ സ്വീകരിച്ചത്. കാർഷിക നിയമങ്ങൾക്ക് സുപ്രിംകോടതി ഏർപ്പെടുത്തിയ സ്റ്റേയും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്ന് കർഷകർ പറഞ്ഞു.
അഞ്ച് മണിക്കൂർ ചർച്ച നടത്തിയിട്ടും ഒരിഞ്ചുപോലും മാറ്റമുണ്ടായില്ലെന്നും കർഷക സംഘടനാ പ്രതിനിധികൾ പ്രതികരിച്ചു.

Story Highlights9th round of talks between farmers and govt concludes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top