ആരോഗ്യവകുപ്പിൽ പുതിയ 4000 തസ്തികകൾ സൃഷ്ടിക്കും; ബജറ്റ് അവതരണം പുരോഗമിക്കുന്നു

budget 2021 update health

ആരോഗ്യവകുപ്പിൽ പുതിയ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിണറായി സർക്കാരിൻ്റെ അവസാന ബജറ്റവതരണത്തിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ ക്ഷേമപെൻഷനുകളും 1600 രൂപയാക്കും. 1500ൽ നിന്നാണ് 100 രൂപ വർധിപ്പിച്ച് 1600 രൂപ ആക്കിയത്. ഏപ്രിൽ മുതൽ ഇവ ലഭ്യമായിത്തുടങ്ങും. തദ്ദേശസ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അനുവദിക്കും. 2021–22 ൽ 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ പൂർത്തിയാക്കും. ഇക്കാലയളവിൽ എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. കുട്ടികൾ എഴുതിയ 12 കവിതകൾ ബജറ്റിലുണ്ടാവുമെന്ന് നേരത്തെ ധനമന്ത്രി പറഞ്ഞിരുന്നു.

Story Highlights – budget 2021 update health

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top