രാജ്യം 73-ാം കരസേന ദിനം ആചരിച്ചു
രാജ്യം 73-ാം കരസേന ദിനം ആചരിച്ചു. അതിർത്തിയിൽ ചൈന നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് കരനസേനാമേധാവി സൈനിക ദിനത്തിൽ നൽകി. രാജ്യത്തിനായി ജീവൻ നൽകി സൈനികർ നടത്തുന്ന ത്യാഗം സമാനതകളില്ലാത്തതാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
1945 ജനുവരി 15 ന് ജനറൽ കെ.എം. കരിയപ്പ ഇന്ത്യൻ സൈനിക മേധാവിയായി ചുമതലയേറ്റ ദിനമാണ് കരസേനാ ദിനമായി ആചരിക്കുന്നത്. രാജ്യത്തിന്റെ വിവിധ യുദ്ധ സ്മാരകത്തിൽ സൈന്യം കരസേന ദിനം ആചരിച്ചു. രാവിലെ 8 മണിയോടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്,കരസേന മേധാവി ജനറൽ എം.എം നരവനേ, നാവിക – വ്യോമ സേനാ മേധാവികൾ ദേശീയ യുദ്ധസ്മാരകത്തിൽ ആദരം അർപ്പിച്ചു. കരിയപ്പ ഗ്രൗണ്ടിൽ കൊവിഡ് മാനദണ്ഡം പാലിച്ച് കരസേന പരേഡ് നടന്നു.
ഇരുരാജ്യങ്ങളും തമ്മിൽ സ്വീകരിച്ച തീരുമാനത്തിന് വിരുദ്ധമായ ചൈനയുടെ നടപടികൾ ഇന്ത്യൻ സൈന്യത്തിന്റെ ക്ഷമയെ പരീക്ഷിക്കുന്നതാണെന്ന് കരസേനാ മേധാവി ജനറൽ എം.എം.നരവനേ
കഴിഞ്ഞവർഷം മാത്രം 100 സൈനികർ വീരമൃത്യു വരിച്ചതായി കരസേനാ ദിനത്തിൽ സൈന്യം അറിയിച്ചു. സൈനികർക്കും കുടുംബാംഗങ്ങൾക്കും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആശംസ അറിയിച്ചു.
Story Highlights – country celebrated the 73rd Army Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here