ഉന്നത വിദ്യാഭ്യാസത്തിലെ മികവ് ലക്ഷ്യമിട്ട് ആറ് സുപ്രധാന പരിപാടികൾ നടപ്പാക്കും

സ്‌കൂൾ വിദ്യാഭ്യാസത്തിൽ നേടിയ മികവ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനിടയിൽ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ നിലവാരത്തെ അളക്കുന്നതിനായുള്ള ടൈംസ് ഹയർ എഡ്യുക്കേഷൻ പ്രസിദ്ധീകരിക്കുന്ന ആഗോള സർവകലാശാലകളിൽ കേരളത്തിൽ നിന്നുള്ള ഒരു സർവകലാശാല മാത്രമാണ് ഉൾപ്പെട്ടത്. ഷാംങ്ഹായ് റാംങ്കിങ് കൺസൾട്ടൻസിയുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഒന്നി പോലും ഉൾപ്പെട്ടിട്ടുമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പല മടങ്ങ് മുതൽ മുടക്ക് ആവശ്യമെന്നിരിക്കെ ആറ് സുപ്രധാന നടപടികളാണ് മുന്നോട്ട് വയ്ക്കുന്നത്.
1, ഉന്നത വിദ്യാഭ്യാസ മേഖലയിൽ 3-5 ലക്ഷം പേർക്കുകൂടി പഠന സൗകര്യങ്ങൾ.
2, ഉന്നത വിദ്യാഭ്യാസ അധ്യാപകരുടെ നിയമനം.
3, സർവകലാശാലകൾക്കുളളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ.
4, 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ, മുഖ്യമന്ത്രിയു
െനവകേരള പോസ്റ്ര് ഡോക്ടറൽ ഫെലോഷിപ്പ് പ്രതിമാസം 1 ലക്ഷം രൂപവരെ
5, സർവകലാശാല പശ്ചാത്തല സൗകര്യ വികസനത്തിന് 2000 കോടി രൂപയുടെ കിഫ്ബി ധനസഹായം
6, അഫിലിയേറ്റഡ് കോളജുകൾക്ക് 1000 കോടി രൂപയുടെ ധനസഹായം നൽകും
Story Highlights – Six important programs will be implemented with the aim of excelling in higher education
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here