ബജറ്റ് നാടക മേഖലയ്ക്ക് ഉണര്‍വേകുമെന്ന് കലാകാരന്മാര്‍

നാടക മേഖലയ്ക്ക് ഉണര്‍വേകുന്നതിനുള്ള തുടക്കമായി ബജറ്റ് പ്രഖ്യാപനത്തെ കാണുന്നുവെന്ന് നാടക പ്രവര്‍ത്തകര്‍. അമേച്വര്‍ നാടകങ്ങള്‍ക്കായി മൂന്ന് കോടി രൂപയും പ്രൊഫഷണല്‍ നാടകങ്ങള്‍ക്കായി രണ്ട് കോടി രൂപയുമാണ് അനുവദിച്ചത്. കെപിഎസിയുടെ സ്ഥിര നാടകവേദി ഒരുക്കുന്നതിനായി ഒരു കോടി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി.

നാടക മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. അമേച്വര്‍ നാടകങ്ങള്‍ക്കായി മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒരു നാടകത്തിന് അഞ്ച് ലക്ഷം രൂപയാണ് നല്‍കുക. 60 ഓളം നാടകങ്ങള്‍ അരങ്ങിലെത്താന്‍ സഹായിക്കുന്നതാണ് പ്രഖ്യാപനമെന്നും, കലാകാരന്മാരെ ചേര്‍ത്ത് പിടിച്ചതിന് നന്ദി എന്ന് നാടക കലാകാരന്മാരുടെ സംഘടനയായ നാടക് അറിയിച്ചു.

പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് രണ്ട് കോടി രൂപയാണ് അനുവദിച്ചത്. തിയറ്റര്‍ മേഖലയ്ക്ക് അനുവദിച്ചത് ചരിത്രപരമായ പ്രഖ്യാപനമെന്ന് തൃശൂര്‍ അരണാട്ടുകരയിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ഡീന്‍ എസ്. സുനില്‍ പറഞ്ഞു. സ്‌കൂള്‍ ഓഫ് ഡ്രാമ മുന്നോട്ട് വച്ച പ്രപ്പോസലുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിച്ച പദ്ധതികളിലൂടെ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. പുതിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം ഓരോ ജില്ലയിലും റിഹേഴ്‌സല്‍ സ്‌പേസുകള്‍ ഉണ്ടാകുമെന്ന നേരത്തെ ഉള്ള പ്രഖ്യാപനം ഉടന്‍ നടപ്പാക്കണമെന്ന ആവശ്യവും കലാകാരന്മാര്‍ മുന്നോട്ട് വയ്ക്കുന്നു.

Story Highlights – Artists say the budget will awaken the theater sector

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top