‘നിയോ’; വിസ്റ്റാറിന്റെ പുതിയ മെൻസ് ഇന്നർവെയർ സീരിസ് വിപണിയിൽ

വിസ്റ്റാറിന്റെ പുതിയ മെൻസ് ഇന്നർവെയർ സീരിസ് നിയോ വിപണിയിൽ അവതരിപ്പിച്ചു. വിസ്റ്റാർ മാനേജിംഗ് ഡയറക്ടർ ഷീലാ കൊച്ചൗസേപ്പ്, വി-ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവർ ചേർന്നാണ് ‘നിയോ’ അവതരിപ്പിച്ചത്. വിപുലമായ മാർക്കറ്റ് ഗവേഷണത്തോടൊപ്പം ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി നിർമിച്ച നിയോ, പുരുഷന്മാരുടെ ഫാഷൻ സ്വപ്‌നങ്ങളെ സഫലീകരിക്കുന്നതാണെന്ന് ഷീലാ കൊച്ചൗസേപ്പ് പറഞ്ഞു. പുരുഷന്മാരുടെ ഇന്നർവെയർ മേഖലയിലെ ഒന്നാം സ്ഥാനത്തേക്കുള്ള വിസ്റ്റാറിന്റെ യാത്ര നിയോ ഇരട്ടിവേഗത്തിലാക്കുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും പറഞ്ഞു.

ഫാബ്രിക് കളർ, കട്ട്, ഫിറ്റ്, ഇലാസ്റ്റിക് ഡിസൈനുകൾ ഉൾപ്പെടെ പുതുക്കിയാണ് പുതിയ സീരിസിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്രീഫ്‌സും ട്രങ്ക്‌സും വെസ്റ്റും അടങ്ങുന്ന നിയോ ശ്രേണി ഹ്യൂ റോക്‌സ്, എലൈറ്റ്, ക്ലാസിക് എന്നീ മൂന്ന് കളക്ഷനുകളായി വിപണിയിൽ ലഭ്യമാകും. അന്താരാഷ്ട്ര ട്രെൻഡുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിയോ മെൻസ് ഇന്നർവെയർ സീരിസ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും മൃദുലമായ ഫാബ്രിക്കുകൾകൊണ്ടാണ് നിർമാണം. നിയോ ഉത്പന്നങ്ങൾ വിസ്റ്റാർ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകളിലും ടെക്‌സ്റ്റൈൽസുകളിലും അപ്പാരൽ ഔട്ട്‌ലെറ്റുകലിലും ഓൺലൈൻ വഴിയും ലഭിക്കുന്നതാണ്. നിയോ ഇന്നർവെയർ സീരീസ് www.vstar.in വഴി ലഭ്യമാണ്.

Story Highlights – V Star men inner wear series

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top