ശുചിമുറിയില്‍ 12 അടി നീളമുള്ള രാജവെമ്പാല; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

rajavembala

എറണാകുളത്ത് വീട്ടിലെ ശുചിമുറിയില്‍ രാജവെമ്പാല. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. നെല്ലിത്തോട് പുതുച്ചേരി ജാണിയുടെ വീട്ടിലെ ശുചി മുറിയിലാണ് രാജവെമ്പാലയെ കണ്ടത്. വീട്ടുകാര്‍ ശുചി മുറിയില്‍ പോയപ്പോള്‍ ക്ലോസറ്റിന് സമീപം രാജവെമ്പാല കിടക്കുകയായിരുന്നു.

ഉടന്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. വീടിന് പുറത്തുളളതായിരുന്നു ശുചിമുറി. സ്പെഷ്യല്‍ ഫോറെസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഓഫീസര്‍ ജെ ബി സാബു, വാച്ചര്‍ ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ രാജവെമ്പാലയെ പിടികൂടി. 12 അടി നീളമുള്ള പെണ്‍ രാജവെമ്പാലയായിരുന്നു.

Story Highlights – snake, ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top