Advertisement

സംസ്ഥാനത്ത് തുടർച്ചയായി കൊവിഡ് വാക്‌സിനേഷനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി

January 17, 2021
Google News 2 minutes Read

സംസ്ഥാനത്ത് തുടർച്ചയായി കൊവിഡ് വാക്‌സിനേഷനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. നാളെ മുതൽ ആഴ്ച്ചയിൽ നാല് ദിവസങ്ങളിലാണ് കുത്തിവയ്പ്പ്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കൊവിഡ് വാക്‌സിൻ കുത്തിവെയ്പ്പ് നടക്കുക.തിരുവനന്തപുരം മെഡിക്കൽ കോളജ് തിങ്കളാഴ്ച്ച മുതലും തിരുവനന്തപുരം ജനറൽ ആശുപത്രി ചൊവ്വാഴ്ച്ച മുതലും വാക്‌സിനേഷൻ കേന്ദ്രങ്ങളാകും.

തീരദേശ മേഖലയായപുല്ലുവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.ആദ്യ ദിനം വാക്‌സിൻ സ്വീകരിച്ച 8062 ആരോഗ്യ പ്രവർത്തകരിൽ ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.ചില ചെറിയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ വാക്സിനേഷൻ പൂർത്തിയായതിനാൽ ജില്ലകളുടെ മേൽനോട്ടത്തിൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കും. വരും ദിവസങ്ങളിൽ ഓരോ കേന്ദ്രത്തിലും നൂറു പേർക്ക് വീതം കുത്തിവയ്പ്പ് നടത്തും.ആരോഗ്യ പ്രവർത്തകരുടെ വാക്‌സിനേഷൻ പൂർത്തിയായാൽ വിവിധ സേനാംഗങ്ങൾ, പൊലീസ്, റവന്യു വകുപ്പ് ജീവനക്കാർ, മുൻസിപ്പൽ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്ക് വാക്‌സിൻ നൽകും.

Story Highlights – Arrangements for continuous covid vaccination in the state have been completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here