Advertisement

ഭരതനാട്യം സ്റ്റൈൽ ബൗളിംഗ്; വിഡിയോ പങ്കുവച്ച് യുവരാജ് സിംഗ്

January 17, 2021
Google News 3 minutes Read
bharatanatyam bowling yuvraj video

വിചിത്രമായ ബൗളിംഗ് ആക്ഷനുകളുടെ പട്ടികയിലേക്ക് ഭരതനാട്യം സ്റ്റൈൽ ബൗളിംഗ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് യുവരാജ് സിംഗാണ് ഭരതനാട്യത്തിൻ്റെ സ്റ്റെപ്പുകൾ പോലെ തോന്നുന്ന ബൗളിംഗ് ആക്ഷൻ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. സഹതരമായിരുന്ന ഹർഭജൻ സിംഗിനെ യുവി വിഡിയോയിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

ഭരതനാട്യം പോലെ അഞ്ച് തവണ കറങ്ങിയിട്ടാണ് ബൗളർ പന്തെറിയുന്നത്. ഭരതനാട്യം സ്‌റ്റൈൽ ഓഫ് സ്പിൻ എന്നാണ് അടിക്കുറിപ്പായി യുവി എഴുതിയത്. എന്ത് പറയുന്നു എന്നാണ് ഹർഭജനോടുള്ള യുവിയുടെ ചോദ്യം. അതേസമയം, ബൗളർ ആരാണെന്നോ ടൂർണമെൻ്റ് ഏതാണെന്നോ വ്യക്തമായിട്ടില്ല.

Story Highlights – bharatanatyam style bowling yuvraj shared video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here