Advertisement

ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിഥിയായി ക്ഷണിച്ച് ബ്രിട്ടൻ

January 17, 2021
Google News 3 minutes Read

ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിഥിയായി ക്ഷണിച്ച് ബ്രിട്ടൻ. ജൂൺ 11 മുതൽ 14 വരെ കോൺവാളിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രിട്ടൺ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ്.എ. എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും പങ്കെടുക്കും. കൊവിഡ്, കാലാവസ്ഥ വ്യതിയാനം, സ്വതന്ത്ര വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും.

അതേസമയം, ജി-7 ഉച്ചകോടിക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷന്റെ പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യയെ ‘ലോകത്തിന്റെ ഫാർമസി’ എന്ന് വിശേഷിപ്പിച്ച ബ്രിട്ടൻ കൊവിഡ് വാക്സിൻ നിർമിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ലോകത്തിന് ആവശ്യമായ വാക്സിനുകളുടെ അമ്പതുശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കി. മഹാമാരിക്കാലത്ത് ബ്രിട്ടണും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും ബ്രട്ടീഷ് ഹൈകമ്മീഷൻ പ്രസ്താവനയിൽ കുറിച്ചു.

Story Highlights – Britain has invited Prime Minister Narendra Modi as a guest at the G-7 summit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here