ജോസ് കെ മാണി, വീരേന്ദ്ര കുമാര്‍ വിഭാഗങ്ങള്‍ മുന്നണി വിട്ടത് യുഡിഎഫിന് നഷ്ടം: സി.മമ്മൂട്ടി എംഎല്‍എ

ജോസ് കെ മാണി, വീരേന്ദ്ര കുമാര്‍ വിഭാഗങ്ങള്‍ മുന്നണി വിട്ടത് യുഡിഎഫിന് നഷ്ടമാണെന്ന് സി.മമ്മൂട്ടി എംഎല്‍എ. മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നിട്ടില്ല. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. ഇത്തവണ തനിക്ക് സീറ്റില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സി. മമ്മൂട്ടി ട്വന്റിഫോറിനോട് പറഞ്ഞു.

മുസ്ലീംലീഗിന്റെ തീരുമാനമാണ് നടപ്പിലാകുക. മത്സരിക്കാന്‍ പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും. പാര്‍ട്ടി പറയുന്നത് അനുസരിക്കുക മാത്രം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത് നിലവില്‍ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ്. അത് തന്നെയാണ് പാര്‍ട്ടിയുടെ നിലവിലെ നിലപാട്. മുസ്ലീംലീഗ് കാലാകാലങ്ങളായി യുവാക്കള്‍ക്ക് അവസരം നല്‍കുന്ന പാര്‍ട്ടിയാണ്. എല്ലാ നേതാക്കളും യുവാക്കളായി കടന്നുവന്ന് പ്രവര്‍ത്തിച്ചവരാണ്. ജോസ് കെ.മാണിയും വിരേന്ദ്രകുമാര്‍ വിഭാഗവും മുന്നണി വിട്ടത് യുഡിഎഫിന് നഷ്മാണ്.

ലീഗ് എംഎല്‍എമാര്‍ക്ക് എതിരെയുള്ള കേസുകള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. നിലവില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – C Mammutty MLA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top