ബാർ കോഴക്കേസ്; ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി

ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകി.

കോടതിയിൽ ഹാജരാക്കിയ സിഡിയിൽ കൃത്രിമം കാണിച്ചതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. ബാറുടമകളുടെ യോഗത്തിലെ സംഭാഷണമാണ് സിഡിയിലെ ശബ്ദരേഖയിൽ ഉണ്ടായിരുന്നത്. ് നടപടിയെടുക്കാൻ വിസമ്മതിച്ച മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെയുള്ള ഹർജിയിലാണ് വിധി.

തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരനാണ് കേസിലെ ഹർജിക്കാരൻ. ബാർ കോഴക്കേസിൽ രഹസ്യമൊഴി നൽകിയപ്പോഴായിരുന്നു എഡിറ്റഡ് സിഡി മജിസ്‌ട്രേറ്റിന് കൈമാറിയത്.

Story Highlights – Bar bribery case; The High Court has directed further action against Biju Ramesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top