എറണാകുളത്തെ ബിജെപിയില്‍ നടപടി; 36 പേരെ നേതൃപദവിയില്‍ നിന്ന് പുറത്താക്കി

എറണാകുളത്ത് ബിജെപിയില്‍ നടപടി. ഏഴ് നിയോജക മണ്ഡലങ്ങളിലായി 36 പേരെ നേതൃപദവികളില്‍ നിന്ന് പുറത്താക്കി. കോതമംഗലം, അങ്കമാലി, തൃക്കാക്കര,തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍, പിറവം എന്നിവിടങ്ങളിലാണ് നടപടി. നാല് നിയോജക മണ്ഡലങ്ങളിലെ 15 പേരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
ബിജെപി ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇത്രയധികം പേര്‍ക്കെതിരെ നടപടി ആദ്യമാണ്. സംഘടന വിരുദ്ധ പ്രവര്‍ത്തനം, തെരഞ്ഞെടുപ്പിലെ വിമത പ്രവര്‍ത്തനം എന്നിവയാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടിയത്.
Story Highlights – bjp, ernakulam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News