Advertisement

കെ സ്വിഫ്റ്റ് രൂപീകരണത്തെ എതിര്‍ത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍

January 18, 2021
Google News 1 minute Read
ksrtc cut short service 5 districts

കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കെ സ്വിഫ്റ്റിനെ എതിർത്ത് പ്രതിപക്ഷ ട്രെയ്ഡ് യൂണിയനുകൾ.   കെഎസ്ആർടിസിക്ക് സമാന്തരമായി മറ്റൊരു കമ്പനി അനാവശ്യമെന്ന് ബിഎംഎസും 
കെ സ്വിഫ്റ്റ് കെഎസ്ആർടിസിയെ തകർക്കുമെന്ന് ടിഡിഎഫും നിലപാട് ആവർത്തിച്ചു. കെഎസ്ആർടിസി സ്വിഫ്റ്റിനെ കാടടച്ച് എതിർക്കേണ്ട സാഹചര്യം ഇല്ലെന്ന് സിഐറ്റിയു വ്യക്തമാക്കി. യൂണിയനുകളുടെ അഭിപ്രായം ബിജു പ്രഭാകർ സർക്കാരിനെ അറിയിക്കും. പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രി സിഎംഡിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

കെഎസ്ആർടിസിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റണമെങ്കിൽ സിഫ്റ്റ് അടക്കമുള്ള പരിഷ്കരണ നടപടികൾ അനിവാര്യമെന്ന നിലപാടിലാണ് സർക്കാർ. സ്വിഫ്റ്റ് നടപ്പിലാക്കാനാകുമെന്ന സിഎംഡി ബിജു പ്രഭാകറിൻ്റെ ആത്മവിശ്വാസത്തിൻ്റെ മൂലധനവും സർക്കാരിൻ്റെ ഈ പിന്തുണയാണ്. എന്നാൽ നാലാം വട്ട ചർച്ചയിലും പ്രതിപക്ഷ ട്രെഡ് യൂണിയനുകൾ കെ സ്വിഫ്റ്റ് കമ്പനി വേണ്ടെന്ന നിലപാട് ആവർത്തിച്ചു.

സ്വിഫ്റ്റിൻ്റെ ലക്ഷ്യം ആളുകളെ അനധികൃതമായി തിരുകി കയറ്റാനെന്നും കമ്പനി രൂപീകരണം അംഗീകരിക്കാനാവില്ലെന്നും ഐഎന്‍ടിയുസിയുടെ ടിഡിഎഫ് വ്യക്തമാക്കി..

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരണം
തൊഴിലാളികളെ ഹനിക്കാതെ വേണം നടപ്പിലാക്കാനെന്നും കൂടുതൽ ചർച്ചകൾ നടക്കണമെന്നും സിഐറ്റിയു വ്യക്തമാക്കി.

നടക്കാനിരിക്കുന്ന ചർച്ചകളിൽ യൂണിയനുകളെ വിശ്വാസത്തിലെടുക്കുക എന്നതാണ് ബിജു പ്രഭാകറിന് മുന്നിലുള്ള വെല്ലുവിളി.അതേ സമയം എംഡിയുടെ പ്രസ്താവന വിവാദം ഇന്നലത്തോടെ തീർന്നുവെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി.

Story Highlights – ksrtc, trade union

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here