വാഗമൺ നിശാപാർട്ടി; കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ രണ്ടു നൈജീരിയൻ സ്വദേശികളെ കൂടി പ്രതിച്ചേർത്തിരുന്നു.

തൊടുപുഴ സ്വദേശി അജ്മൽ സക്കീറാണ് നിശാപാർട്ടിയിലേക്ക് ലഹരിമരുന്നുകൾ എത്തിച്ചു നൽകിയത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ സുഹൃത്ത് വലയങ്ങൾ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം പുരോഗമിക്കുന്നത്. പലരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്‌സൈസ് വിഭാഗം. കേസിൽ രണ്ടു നൈജീരിയൻ സ്വദേശികളെ കഴിഞ്ഞ ദിവസം പ്രതിച്ചേർത്തിരുന്നു. അജ്മൽ സക്കീറിനു മയക്കുമരുന്നുകൾ ലഭിച്ചത് ബാംഗ്ലൂരിലുള്ള നൈജീരിയൻ സ്വദേശികളിൽ നിന്നാണെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇവരെ പ്രതിച്ചേർത്തത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി. പലരും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Story Highlights – Vagamon Night Party; Excise says there will be more arrests

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top