പ്രകടന പത്രികയിലെ 570 വാ​ഗ്ദാനങ്ങൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 എണ്ണം പൂർത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധിയിൽ തളർന്നില്ലെന്നും, പ്രകടനപത്രികയെ അത്രമേൽ പ്രാധാന്യത്തോടെ സർക്കാർ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ നീതിയിലധിഷ്ഠിതവും, സർവ്വതല സ്പർശിയുമായ വികസനമാണ് സർക്കാരിൻ്റെ കാഴ്ചപ്പാട്.
നവോത്ഥാന ചിന്തകൾക്കെതിരായ നീക്കം നാട്ടിൽ നടന്നു. സാമൂഹ്യ സംഘടനകളിൽ നിന്നടക്കം അഭിപ്രായ രൂപീകരണം നടത്തി കേരളത്തെ മുന്നോട്ട് നയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ സംഘടന പ്രതിനിധികളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Story Highlights – Manifesto

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top