അടിച്ചു തകർത്ത് ഹരിയാന; കേരളത്തിന് 199 റൺസ് വിജയലക്ഷ്യം

kerala haryana mushtaq ali

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനക്കെതിരെ കേരളത്തിന് 199 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഹരിയാന നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 198 റൺസ് നേടിയത്. 59 റൺസ് നേടിയ എസ് ആർ ചൗഹാനാണ് ഹരിയാനയുടെ ടോപ്പ് സ്കോറർ. ചൈതന്യ ബിഷ്ണോയ് (45), രാഹുൽ തെവാട്ടിയ (41), എസ്പി കുമാർ (21) എന്നിവരും ഹരിയാനക്കായി തിളങ്ങി. കേരളത്തിനു വേണ്ടി ജലജ് സക്സേനയും സച്ചിൻ ബേബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഹരിയാന കളിയുടെ ഒരു സമയത്തും കേരളത്തിന് നിയന്ത്രണം നൽകിയില്ല. അരുൺ ചപ്രാന (10), ഹിമാൻഷു റാണ (6), യശ്പാൽ ശർമ്മ (0) ആർപി ശർമ്മ (4) എന്നിവർ ഒറ്റയക്കം മാത്രമെടുത്ത് പുറത്തായെങ്കിലും മറ്റ് താരങ്ങളുടെ വിസ്ഫോടനാത്മക ബാറ്റിംഗ് ഹരിയാനക്ക് മികച്ച സ്കോർ സമ്മാനിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച തെവാട്ടിയ-എസ്പി കുമാർ സഖ്യമാണ് ഹരിയാനയെ 200നരികെ എത്തിച്ചത്. തെവാട്ടിയ 26 പന്തിൽ 41 റൺസെടുത്തപ്പോൾ എസ്പി കുമാർ 10 പന്തിലാണ് 21 റൺസ് നേടിയത്.

Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിനു ഫീൽഡിംഗ്; ഹരിയാന അടിച്ചുതകർക്കുന്നു

ടോസ് നേടിയ കേരള നായകൻ സഞ്ജു സാംസൺ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബേസിൽ തമ്പിക്ക് പകരം എംഡി നിഥീഷും ബേസിൽ തമ്പിക്ക് പകരം അക്ഷയ് ചന്ദ്രനും ടീമിൽ ഇടം നേടി. മികച്ച റൺ നിരക്കോടെ വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്തിയാൽ കേരളത്തിന് നേരിട്ട് ക്വാർട്ടറിൽ പ്രവേശിക്കാം. പരാജയപ്പെട്ടാൽ ക്വാർട്ടർ ദുഷ്കരമാവും. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച കേരളം കഴിഞ്ഞ മത്സരത്തിൽ ആന്ധ്രക്കെതിരെ പരാജയപ്പെട്ടിരുന്നു. അതേസമയം, കളിച്ച നാലു മത്സരങ്ങളിലും വിജയിച്ച ഹരിയാന അപാര ഫോമിലാണ്.

Story Highlights – kerala need 199 runs to win vs haryana in syed mushtaq ali trophy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top