Advertisement

രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ 0.18 ശതമാനം പേർക്ക് മാത്രമാണ് പാർശ്വഫലമുണ്ടായത്; കേന്ദ്ര സർക്കാർ

January 19, 2021
Google News 2 minutes Read

രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ 0.18 ശതമാനം പേർക്ക് മാത്രമാണ് പാർശ്വഫലമുണ്ടായതെന്ന് കേന്ദ്രസർക്കാർ. ഇതിൽ 0.002 പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് വളരെ കുറഞ്ഞ നിരക്കാണ്. കൊവിഷീൽഡ്, കൊവാക്സിനും എന്നീ വാക്‌സിനുകൾ സുരക്ഷിതമാണെന്നും നിതി ആയോഗ് ചെയർമാൻ വി.കെ. പോൾ പറഞ്ഞു.

ഇപ്പോൾ വാക്‌സിനുകളെ കുറിച്ചുള്ള ആശങ്കയ്ക്കല്ല പ്രാധാന്യം. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം, വെറും 0.18 പേരിൽ മാത്രമാണ് ഇമ്യൂണൈസേഷന് ശേഷം പാർശ്വഫലങ്ങൾ ഉണ്ടായിട്ടുള്ളത്. ഇമ്യൂണൈസേഷനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് 0.002 പേരെയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. ലോകത്ത് വാക്സിനേഷൻ നടന്ന ആദ്യ മൂന്നു ദിവസങ്ങളിലെ കണക്കുകൾ അനുസരിച്ച് ഏറ്റവും കുറച്ച് പാർശ്വഫലങ്ങൾ ഉണ്ടായത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജനുവരി 16-നാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വാക്‌സിൻ സ്വീകരിച്ചതും ഇന്ത്യയിലാണ്.

Story Highlights – Only 0.18% of those receiving the covid vaccine in the country have side effects; Central Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here