സ്റ്റീവ് സ്മിത്ത് പുറത്ത്; രാജസ്ഥാൻ റോയൽസിനെ സഞ്ജു നയിക്കും

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിനെ നയിക്കും. കഴി‍ഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് സഞ്ജുവിന്റെ നിയമനം. രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.

യുഎഇയിൽ നടന്ന ഐപിഎൽ 13–ാം സീസണിൽ രാജസ്ഥാൻ റോയൽസ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇപ്പോഴത്തെ ടീമിലെ 17 താരങ്ങളെ പുതിയ സീസണിലേക്ക് നിലനിർത്തുമെന്നും രാജസ്ഥാൻ റോയൽസ് അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള എട്ട് താരങ്ങളെ റിലീസ് ചെയ്യും.

രാജസ്ഥാൻ റോയൽസിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യൻ താരമാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ നായകനായി തെരഞ്ഞെടുത്തത്. ഡൽഹി ഡെയർഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.

Story Highlights – sanju samson, rajastan royals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top