കോട്ടയത്ത് മാതാപിതാക്കളോട് മകന്റെ ക്രൂരത; ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ടു; പിതാവ് മരിച്ചു

കോട്ടയം മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മകന്റെ കൊടും ക്രൂരത. ഭക്ഷണവും മരുന്നും നൽകാതെ മുറിയിൽ ഒറ്റപ്പെടുത്തി. അവശനിലയിലായ പിതാവ് പൊടിയൻ (80) മരിച്ചു. മാനസികനില തകരാറിലായ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ റെജി ഒളിവിലാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാതാപിതാക്കളെ റെജി മുറിയിൽ പൂട്ടിയിട്ടിരുന്നതായാണ് വിവരം. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും മരുന്നും ലഭിച്ചിരുന്നില്ല. അയൽവാസികൾ വീട്ടിൽ പ്രവേശിക്കാതിരിക്കാൻ പട്ടിയെ അഴിച്ചുവിട്ടിരുന്നു. ജനപ്രതിനിധികൾ ഇടപെട്ടാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊടിയന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Story Highlights – Kottayam, Mundakkayam, locked
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here