സ്വത്തുതർക്കം; മകനെ കൊല്ലാൻ 3 ലക്ഷം രൂപ കൊട്ടേഷൻ നൽകിയ പിതാവ് അറസ്റ്റിൽ

Father hires killers son

സ്വത്തുതർക്കത്തെ തുടർന്ന് മകനെ കൊല്ലാൻ 3 ലക്ഷം രൂപ കൊട്ടേഷൻ നൽകിയ പിതാവ് അറസ്റ്റിൽ. ബെംഗളൂരുവിലാണ് സംഭവം. മകൻ കൗശൽ പ്രസാദ് എപ്പോഴും സ്വത്തിനു വേണ്ടി പ്രശ്നം ഉണ്ടാക്കുമായിരുന്നു എന്നും അമ്മയെ തല്ലുമായിരുന്നു എന്നും പിതാവ് ബിവി കേശവ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മകനെ കൊല്ലാൻ കൊട്ടേഷൻ നൽകിയത്.

ജനുവരി 12ന് മകനെ കാണാനില്ലെന്ന് പിതാവ് തന്നെ പൊലീസിൽ പരാതിപ്പെട്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ജനുവരി 10 മുതൽ കൗശലിനെ കാണാനില്ലെന്നായിരുന്നു ബിസിനസുകാരനായ കേശവയുടെ പരാതി. ഐടി വിദഗ്ധനായ മകൻ കൂട്ടുകാരുമൊത്ത് കാറിൽ കയറി പോകുന്നതാണ് അവസാനമായി കണ്ടതെന്നും പോകുന്നതിനു മുൻപ് ഫോൺ ഇളയ സഹോദരനു കൈമാറിയിരുന്നു എന്നും ;അരാതിയിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ എലിമല്ലപ്പ തടാകത്തില്‍ നിന്ന് കൗശല്‍ പ്രസാദിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടത്തി. ഇതിനു ചുവടുപിടിച്ചായിരുന്നു പിന്നെ അന്വേഷണം.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് വാഹന ഉടമകളുടെ വിവരങ്ങളും കണ്ടെത്തി. കാർ എലിമല്ലപ്പ തടാകത്തിലേക്ക് പോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. നവീൻ കുമാറും മറ്റൊരു ആളും ചേർന്ന് വാങ്ങിയ വാഹനം ആണ് ഇതെന്ന് മനസ്സിലാക്കിയ പൊലീസ് ഇവരെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റസമ്മതം നടത്തി. 3 ലക്ഷം രൂപ നൽകി പിതാവ് തന്നെയാണ് മകനെ കൊല്ലാൻ കൊട്ടേഷൻ നൽകിയതെന്ന് ഇവർ മൊഴി നൽകി. മുൻകൂറായി ഒരു ലക്ഷം രൂപ നൽകി എന്നും ഇവർ പറഞ്ഞു. സ്വത്തു തർക്കത്തെ തുടർന്നാണ് മകനെ കൊല്ലാൻ കൊട്ടേഷൻ നൽകിയതെന്ന് പിതാവ് മൊഴി നൽകി.ഇക്കാര്യം ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു എന്നും അമ്മയെ തല്ലുമായിരുന്നു എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

Story Highlights – Father hires killers to get son murdered 3 arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top