താണ്ഡവ് അണിയറ പ്രവർത്തകരുടെ തല വെട്ടണമെന്ന ട്വീറ്റ്; കങ്കണയുടെ അക്കൗണ്ട് നിയന്ത്രിച്ച് ട്വിറ്റർ

Twitters Kangana Ranaut Tandav

വിവാദമായ വെബ് സീരീസ് താണ്ഡവിൻ്റെ അണിയറ പ്രവർത്തകരുടെ തല വെട്ടണമെന്ന ട്വീറ്റിനെ തുടർന്ന് ബോളിവുഡ് നടി കങ്കണ റണാവത്തിൻ്റെ അക്കൗണ്ട് നിയന്ത്രിച്ച് ട്വിറ്റർ. വിവാദ പരാമർശത്തെ തുടർന്ന് കങ്കണയുടെ ട്വിറ്റർ ഹാൻഡിൽ മണിക്കൂറുകളോളം റീഡ് ഒൺ)ലി മോഡിലായിരുന്നു. വിവാദ ട്വീറ്റ് പിന്നീട് കങ്കണ നീക്കം ചെയ്തിരുന്നു.

‘ശിശുപാലൻ്റെ ആദ്യ 99 തെറ്റുകൾ ഭഗവാൻ കൃഷ്ണൻ വരെ ക്ഷമിച്ചു. ആദ്യം നിശബ്ദത പിന്നീട് വിപ്ലവം. അവരുടെ തല വെട്ടാൻ സമയമായി.’- വിവാദ ട്വീറ്റിൽ കങ്കണ കുറിച്ചു.

അതേസമയം, ആമസോൺ പ്രൈം സീരീസായ താണ്ഡവിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. വാർത്താവിതരണ മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവാദ ഭാഗങ്ങൾ നീക്കം ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം വിശദീകരിച്ചത്.

Read Also : താണ്ഡവിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് അണിയറ പ്രവർത്തർ

സീരീസിൻ്റെ അണിയറ പ്രവർത്തകർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. യുപി ലക്നൗവിലെ ഹസ്രത്ഗഞ്ജ് പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു, ഹിന്ദു ദൈവങ്ങളെയും മോശമായി ചിത്രീകരിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

ജനുവരി 15നാണ് താണ്ഡവ് ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തു തുടങ്ങിയത്. സൈഫ് അലി ഖാനും സീഷാൻ അയ്യൂബിനും ഒപ്പം ഡിമ്പിൾ കപാഡിയ, കുമുദ് മിശ്ര തുടങ്ങിയവരും സീരീസിൽ അഭിനയിക്കുന്നു.

Story Highlights – Twitter’s Brief Action Against Kangana Ranaut Tandav Post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top