പ്രതിപക്ഷ നേതാവിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിമറ്റൊരാളെ നിയമിച്ച പോലെയാണ് പ്രതി പക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചതെന്ന് വീണാ ജോർജ് എംഎൽഎ

കഴിഞ്ഞ നാലര വർഷക്കാലമായി ദിവസവും രണ്ടോ മൂന്നോ പത്ര സമ്മേളനങ്ങൾ വിളിച്ച് പ്രതിപക്ഷത്തെ നയിച്ചുകൊണ്ടിരുന്ന ബഹുമാന്യനായ പ്രതിപക്ഷ നേതാവിനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിമറ്റൊരാളെ നിയമിച്ച പോലെയാണ് പ്രതി പക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചതെന്ന് അറന്മുള വീണാ ജോർജ് എംഎൽഎ. എം ഉമ്മർ എംഎൽഎ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് പറയുന്ന കാര്യങ്ങളിൽ അദ്ദേഹത്തിന് പോലും വിശ്വാസമില്ലാതെയാണ്. തീർത്തും രാഷ്ട്രീയ ലാഭത്തിന് വേണ്ടി മഹത്തായ ഒരു ഭരണഘടനാ പദവിയെ കളങ്കപ്പെടുത്തുകയാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിട്ടിരിക്കുന്നതെന്നും വീണാ ജോർജ് എംഎൽഎ വ്യക്തമാക്കി.
പൊതു വിദ്യാഭ്യാസ രംഗത്തും ആരോഗ്യ പരിപാലനത്തിനും ക്രമസമാധാന പാലത്തിനും കേരള സർക്കാർ മുന്നിൽ നിൽക്കുമ്പോൾ പ്രതി പക്ഷം ഏറ്റവും കൂടുതൽ ജലിയിൽ കിടന്ന നേതാക്കന്മാർ എന്ന നിലയിലാണ് മുന്നിൽ. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നർമ സംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.
ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ 145 കോടിയുടെ പദ്ധതി ടെണ്ടർ ഒഴിവാക്കി ഊരാളുങ്കലിന് ഏൽപ്പിക്കാൻ എഴുതിയകത്തും വീണ ജോർജ് ഉയർത്തിക്കാട്ടി. 2018ന് സഭ ടിവിയുമായി ബന്ധപ്പെട്ട് മോണിറ്ററിംഗ് കമ്മിറ്റി രൂപികരിച്ചിരുന്നു. സഭ ടിവി തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ നിന്ന് അദ്ദേഹത്തിന്റെ അഭിമുഖം എടുക്കണമെന്ന് വിളി വന്നു. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി നടത്തിയത് രാജ്യത്ത് ധ്വംസിക്കപ്പടുന്ന ആശയ സംവാദത്തിനുള്ള സാഹചര്യം ഇല്ലാതിരിക്കുമ്പോൾ അതിനെ പ്രതിരോധിക്കാനാണ്. അന്ന് പ്രതിപക്ഷം അതിനെ പ്രകീർത്തിച്ചു. കേന്ദ്ര ഏജൻസികളെ കാട്ടി ഇടതു മുന്നണിയെ വിരട്ടാമെന്ന് കരുതേണ്ടെന്നും വീണ ജോർജ് എംഎൽഎ പറഞ്ഞു.
Story Highlights – Veena George, MLA, legilslative assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here