ഇന്ത്യൻ അതിർത്തിയ്ക്കുള്ളിൽ പുതിയ ഗ്രാമം നിർമ്മിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി ചൈന

അരുണാചൽ പ്രദേശിനെ തങ്ങൾ അംഗികരിച്ചിട്ടില്ലെന്ന് ചൈന.
ഇന്ത്യൻ അതിർത്തിയ്ക്കുള്ളിൽ പുതിയ ഗ്രാമം നിർമ്മിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി ചൈന. സ്വന്തം പ്രദേശത്തിന് അകത്ത് ചൈനയുടെ വികസന നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് അത് ആർക്കും എതിർക്കാൻ കഴിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയംവക്താവ് ഹുവാ ചുനിയിങ് പ്രതികരിച്ചു.

ചൈനയുടെ തന്നെ പ്രദേശത്ത് നടക്കുന്ന നിർമ്മാണ പ്രവൃത്തികളിൽ അസ്വഭാവികമായി ഒന്നുമില്ലെന്നും അത് സാധാരണമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.

അതേസമയം, അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതിൽ കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ചൈന ഇന്ത്യയുടെ ബലഹീനത മനസിലാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ വിമർശനങ്ങൾക്കും രാഹുൽഗാന്ധി മറുപടി നൽകി.

അപ്പർ സുബാൻസിരി ജില്ലയിൽ സാരി ചു നദീതീരത്ത് ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിലായി ചൈന നിർമിച്ച ഗ്രാമവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷമായത്. സംഭവത്തിൽ കോൺഗ്രസ് ഉന്നയിച്ച വിമർശനങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകിയ ജെപി നദ്ദ ക്കെതിരെ രാഹുൽഗാന്ധി രംഗത്ത് വന്നു. നദ്ദ അക്കമിട്ട് നിരത്തിയ ചോദ്യങ്ങൾക്ക് താൻ രാജ്യത്തിന് മുന്നിൽ മറുപടി നൽകാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

Story Highlights – China has denied reports that a new village has been built within the Indian border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top