എൻസിപിയിൽ ഭിന്നത രൂക്ഷമാവുന്നു; ഇടതു മുന്നണി വിടണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക നേതൃത്വം ദേശീയ നേതൃത്വത്തിന് കത്തയച്ചു

എൻസിപിയിൽ ഭിന്നത രൂക്ഷമാവുന്നു. ഇടതു മുന്നണി വിടണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക നേതൃത്വം ദേശീയ നേതൃത്വത്തിന് കത്തയച്ചു. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ദേശീയ പ്രസിഡന്റിന്. അയച്ച കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. എൻസിപി ഉടൻ തീരുമാനമെടുക്കണമെന്ന് കോൺഗ്രസ് നേതൃത്വം.
എൻസിപി യിൽ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്. ഇടത് മുന്നണി വിടണമെന്ന ആവശ്യമായി ഔദ്യോഗിക നേതൃത്യത്തിലുള്ള ഒരു വിഭാഗം ദേശീയ അധ്യക്ഷന് കത്തയച്ചു. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി അയച്ചിരിക്കുന്ന കത്തിൽ യുഡിഎഫിലേയ്ക്ക് ഉടൻ ചേക്കേറണമെന്നാണ് ആവശ്യം. തീരുമാനമാണ് സമയാവമല്ല വേണ്ടതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി പീതാംബരൻ ദേശീയ പ്രസിഡന്റിനെ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യവും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
യുഡിഎഫ് 7 നിയമസഭ സീറ്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ശരത് പവാറിന് നൽകിയ കത്തിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ അവഗണനകൾ സഹിച്ച് എൽഡിഎഫിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും കത്തിലുണ്ട്.
അതേസമയം, എൻസിപി ഉടൻ തീരുമാനമെടുക്കണമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഈ മാസം തന്നെ യുഡിഎഫിൽ ചേരണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. സീറ്റ് വിഭജന ചർച്ചകൾക്ക് മുൻപ് തീരുമാനമറിയിക്കണം എന്നും രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയിൽ പങ്കാളിയാകണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ മാണി സി.കാപ്പൻ കോൺഗ്രസ് നേതാക്കളുമായി രഹസ്യ ചർച്ച നടത്തി.
Story Highlights – Dissension deepens in NCP; The official leadership sent a letter to the national leadership asking them to leave the Left Front
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here