സിഎജിക്കെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

സിഎജിക്കെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിയാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. സർക്കാർ വിശദീകരണം കേൾക്കാതെ റിപ്പോർട്ടിൽ കൂട്ടിചേർക്കൽ നടത്തിയത്. ഇത് തെറ്റായ കീഴ് വഴക്കമാണ്. തെറ്റായ കീഴ് വഴക്കത്തിന് കൂട്ടു നിന്നുവെനന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുതെന്ന് ഉള്ളതുകൊണ്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

എന്നാൽ, പ്രമേയത്തെ ശക്തമായെതിർത്ത് പ്രതിപക്ഷം രംഗതെത്തി. റിപ്പോർട്ടിലെ ഭാഗം നിരാകരിക്കാൻ സഭയ്ക്ക് അധികാരമില്ലെന്നും റിപ്പോർട്ട് സഭയിൽ സമർപ്പിച്ചാൽ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയ്ക്ക് വിടുകയാണ് പതിവെന്നും വി.ഡി സതീശൻ പറഞ്ഞു. കോടതി വിധി നിരാകരിക്കുന്ന പ്രമേയം പാസാക്കാൻ കഴിയുമോ? പ്രമേയം പാസാക്കാൻ സഭയ്ക്ക് എന്ത് അധികാരമാണെന്നും കേന്ദ്രം പോലും ചെയ്യാത്ത നടപടിയാണെന്നും വിഡി സതീശൻ പറഞ്ഞു.

Story Highlights – resolution against the CAG was introduced in the Assembly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top