Advertisement

പീഡനം തുടർക്കഥയാകുമ്പോൾ പെൺകുട്ടികൾക്ക് നീതി തേടി സോഷ്യൽ മീഡിയയിൽ ഹാഷ് ടാ​ഗ് ക്യാംപെയ്ൻ

January 22, 2021
Google News 18 minutes Read

രാജ്യത്ത് പെൺകുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ച് വരികയാണ്. പലതും പുറംലോകമറിയാറില്ല. അറിഞ്ഞാൽ തന്നെ അവർക്ക് നീതി ലഭിക്കണമെന്നില്ല. ചെറിയ കുഞ്ഞുങ്ങളോട് പോലുമുള്ള അതിക്രമം ഭയാനകവും ഞെട്ടിക്കുന്നതുമാണ്. പെൺകുട്ടികൾക്ക് നീതി തേടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു ഹാഷ് ടാ​ഗ് ക്യാംപെയ്ൻ നടക്കുന്നുണ്ട്. #whendoesitstop എന്ന ക്യാംപെയ്നിൽ നിരവധി പേരാണ് അണിചേരുന്നത്.

മലപ്പുറത്ത് പോക്സോ കേസ് ഇര വീണ്ടും പീഡനത്തിനിരയായ സംഭവം പുറംലോകം അറിഞ്ഞതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ whendoesitstop എന്ന ഹാഷ് ടാ​ഗ് ക്യാംപെയ്ന് തുടക്കമായത്. രാജ്യത്ത് ദിവസവും പുറത്തുവരുന്ന പീഡന വാർത്തകൾ പങ്കുവച്ച് പലരും ഹാഷ് ടാ​ഗ് ക്യാംപെയ്ന്റെ ഭാ​ഗമായി. ഇത്രയും അധികം പീഡന വാർത്തകൾ പുറത്തുവരുന്നത് ഇന്ത്യയിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് ട്വിറ്ററിൽ ഈ ക്യാംപെയ്ൻ തരം​ഗമായി. ഒരു ക്യാംപെയ്ൻ എന്ന നിലയിൽ ഒതുങ്ങാതെ പെൺകുട്ടികൾക്ക് നീതി കിട്ടണമെന്ന ആവശ്യമാണ് ഉപഭോക്താക്കൾ പങ്കുവച്ചത്.

Story Highlights – Hashtag campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here