Advertisement

തമിഴ്‌നാട്ടിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലെ കവര്‍ച്ച; 24 മണിക്കൂറിനുള്ളില്‍ പ്രതികള്‍ പിടിയില്‍

January 23, 2021
Google News 2 minutes Read

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മുത്തൂറ്റ് ശാഖയില്‍ മുഖംമൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ ആറുപേര്‍ പിടിയിലായി. ഹൈദരാബാദില്‍ നിന്നാണ് സംഘം പിടിയിലായതെന്നാണ് വിവരം. ഏഴുകോടി രൂപയുടെ സ്വര്‍ണമാണ് ഇവര്‍ കവര്‍ന്നത്. ഇന്ന് രാവിലെയാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാനായതായി പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെ 9.30 നായിരുന്നു മുഖംമൂടി ധരിച്ചെത്തിയ സംഘം പണവും സ്വര്‍ണവും മോഷണം നടത്തിയത്. രാവിലെ സ്ഥാപനം തുറന്ന ഉടനെ ഇടപാട് നടത്താനുണ്ടെന്ന വ്യാജേന എത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് മാനേജര്‍, ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കെട്ടിയിട്ട് തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെ ഉപയോഗിച്ച് തന്നെയാണ് ലോക്കര്‍ തുറപ്പിച്ചത്.

ഏഴര കോടി രൂപ വില വരുന്ന 25 കിലോ സ്വര്‍ണവും 96,000 രൂപയും മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം കവര്‍ന്നു. സ്ഥാപനത്തിലെ സിസിടിവി റെക്കോര്‍ഡറും എടുത്തതാണ് കവര്‍ച്ച സംഘം കടന്നു കളഞ്ഞത്. മാനേജറുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. 10 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു പൊലീസ് അന്വേഷണം.

Story Highlights – Robbery at Muthoot Finance branch in Tamil Nadu;6 arrested within 24 hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here