തിരുവനന്തപുരം കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ചു; അയല്‍വാസിക്ക് എതിരെ പരാതി

rape case kadinamkulam

തിരുവനന്തപുരം കഠിനംകുളത്ത് പ്ലസ് വൺ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു
പീഡനമെന്നാണ് പെൺകുട്ടിയുടെ മൊഴി. വൈദ്യ പരിശോധനയില്‍ കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലം പ്രയോഗിച്ചും മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. അയല്‍വാസിയായ മുപ്പതുകാരൻ സുല്‍ഫി പീഡിപ്പിച്ചുവെന്നാണ് മൊഴി. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ, ഒരു ദിവസം വീട്ടിലേക്ക് പോകുന്ന വഴി സുല്‍ഫി തന്നെ തടഞ്ഞ് ഒപ്പം നിര്‍ത്തി
ഫോട്ടോ എടുത്തു. ഈ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍
പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി
വിവസ്ത്രയായ ഫോട്ടോ അയയ്ക്കാന്‍ നിര്‍ബന്ധിച്ചു. ഈ ചിത്രം കൈക്കലാക്കിയ ശേഷം പല തവണ ലൈംഗികമായി പീഡിപ്പിച്ചു.
വിവസ്ത്രയായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി

സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് സുൽഫിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറയുന്നു.

കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം കഠിനംകുളം പൊലീസ് ആരംഭിച്ചു. പ്രതിയായ സുൽഫി ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

Story Highlights – rape case, pocso case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top