കാസർഗോട്ട് മർദനമേറ്റ് മരിച്ച റഫീഖിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും

കാസർഗോഡ് നഗരത്തിൽ മർദനമേറ്റ് മരിച്ച റഫീഖിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഉച്ചയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുക.
കാസർഗോഡ് നഗര മധ്യത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. യുവതിക്കെതിരെ നഗ്‌നതാപ്രദർശനം നടത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രക്ഷപെടാനായി ഓടിയ റഫീഖിനെ നാട്ടുകാർ ചേർന്ന് ആശുപത്രി പരിസരത്തേക്ക് ബലം പ്രയോഗിച്ച് എത്തിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, മരണകാരണം മർദ്ദനമേറ്റത് തന്നെയാണോ എന്നത് പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights – body of Rafeeq, who was beaten to death in Kasargod, will be post-mortem today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here