ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറെന്ന് ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടിയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണ്. മൂന്ന് വര്‍ഷം സോളര്‍ കേസില്‍ സമരം ചെയ്തു. അഞ്ച് വര്‍ഷം ഭരണത്തിലിരുന്നിട്ടും തെളിയിച്ചില്ല. ജാള്യത മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി കൂട്ടുകൂടാന്‍ നീക്കമെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
അന്വേഷണ റിപ്പോര്‍ട്ടിലെ കത്തിന്റെ ഭാഗം ഹൈക്കോടതി തള്ളിയതാണെന്നും ഉമ്മന്‍ ചാണ്ടി. ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തു. എന്നിട്ടും തങ്ങള്‍ നിയമ നടപടിക്ക് പോയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also : രാഷ്ട്രീയ ലക്ഷ്യമില്ല; ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല; സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി
സര്‍ക്കാരിന്റെ കൈയ്ക്ക് ആരു പിടിച്ചെന്നും അഞ്ച് വര്‍ഷം എന്ത് ചെയ്തുവെന്നും ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം. കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടി വരും. ജനങ്ങള്‍ എല്ലാം കാണുന്നും അറിയുന്നുമുണ്ട്. നടപടി ഗവണ്‍മെന്റിന് തിരിച്ചടിയാകുമെന്നും ഉമ്മന്‍ ചാണ്ടി. മൂന്ന് ഡിജിപിമാര്‍ അന്വേഷിച്ചിട്ടും കേസില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Story Highlights – oommen chandy, solar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here