റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേടുകൾ ഉപയോഗിച്ച് റോഡുകൾ എല്ലാം അടച്ചു. പല സ്ഥനങ്ങളിലും പൊലീനൊപ്പം അർധസൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ വെല്ലുവിളികൾ ഉണ്ടായാൽ കൃത്യമായ രീതിയിൽ നേരിടുക എന്ന ലക്ഷ്യത്തോടെയുള്ള സുരക്ഷാക്രമീകരണങ്ങളാണ് തലസ്ഥാന നഗരിയിൽ ഒരുക്കിയിട്ടുള്ളത്.

മുൻപ് ട്രാക്ടർ റാലി സംബന്ധിച്ച് അഭ്യുഹങ്ങൾ പുറത്തു വന്നിരുന്നു. കർഷകർ പലസ്ഥലങ്ങളിലും മാർച്ച് നടത്തിയേക്കുമെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ അത് നടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഒരു തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടാക്കില്ലെന്നാണ് കർഷകർ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ട്രാക്ടർ റാലി സംബന്ധിച്ച് റൂട്ട് മീപ്പിന് ഇന്ന് തീരുമാനമുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാവും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിന്മേലുള്ള ചർച്ച പൊലീസും സുരക്ഷ ഏജൻസികളും തമ്മിൽ നടത്തുന്നത്.

Story Highlights – Security has been beefed up in Delhi ahead of Republic Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top