നിയമസഭ തെരഞ്ഞെടുപ്പ്; 15 സീറ്റുകള്‍ വേണമെന്ന അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം
നിയമസഭ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ വേണമെന്ന അവകാശവാദവുമായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. കഴിഞ്ഞതവണ മത്സരിച്ച 15 സീറ്റുകള്‍ ഇത്തവണയും വേണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ഇക്കാര്യം യുഡിഎഫില്‍ ആവശ്യപ്പെടും. സീറ്റ് വച്ചുമാറുന്ന കാര്യം ചര്‍ച്ചയായിട്ടില്ല. കടുത്തുരുത്തിയില്‍ ജോസ് കെ. മാണിയല്ല ആര് വന്നാലും പ്രശ്‌നമില്ലെന്ന് മോന്‍സ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.
കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളിലെ അവകാശവാദം യുഡിഎഫില്‍ ഉന്നയിക്കും. കൂട്ടായി ആലോചിച്ച് ജയസാധ്യതയെക്കുറിച്ച് പഠിച്ച് തീരുമാനമെടുക്കും. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയെന്നതാണ് കടുത്തുരുത്തിയില്‍ ചെയ്തത്. അത് ഇനിയും തുടരുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
ജോസ് കെ. മാണി കടുത്തുരുത്തിയില്‍ മത്സരിക്കാന്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മോന്‍സ് ജോസഫ് നിലപാട് വ്യക്തമാക്കിയത്. ജോസ് കെ. മാണിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ തയാറാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുണ്ട്. തന്നോട് പാര്‍ട്ടി പ്രചാരണം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായും മോന്‍സ് ജോസഫ് പറഞ്ഞു.
Story Highlights – Assembly elections; Kerala Congress Joseph faction is demanding 15 seats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here