Advertisement

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മര്‍ദ്ദനം; തടവുകാരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

January 25, 2021
Google News 2 minutes Read

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ മര്‍ദ്ദിച്ചെന്നു ചൂണ്ടിക്കാട്ടി തടവുകാരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയിലില്‍ വച്ച് കെവിന്‍ വധക്കേസ് പ്രതി ടിറ്റോ ജെറോം, മറ്റൊരു തടവുകാരനായ ശ്യാം ശിവന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റെന്നു ചൂണ്ടിക്കാട്ടി ഇവരുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.

ടിറ്റോ ജെറോമിന് മര്‍ദ്ദനമേറ്റെന്നു സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൂജപ്പുര പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജയില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടത്തിയ പരിശോധനയില്‍ ശ്യാം ശിവന്‍, ഉണ്ണി കുട്ടന്‍, ഷിനു എന്നീ തടവുകാര്‍ തങ്ങള്‍ക്കു മര്‍ദ്ദനമേറ്റതായുള്ള മൊഴികളും നല്‍കിയിരുന്നു.

Story Highlights – High Court will hear the petitions filed by the relatives of the prisoners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here