‘ഇരമ്പം’; അഞ്ചാംപാതിരയ്ക്ക് ശേഷം മറ്റൊരു ത്രില്ലർ

അഞ്ചാം പാതിരയ്ക്ക് ശേഷം അടുത്ത ത്രില്ലറിന് സാക്ഷ്യം വഹിക്കാനൊരുങ്ങി മലയാള സിനിമ. ജീവൻ ബോസ് സംവിധാനം ചെയ്യുന്ന ഇരമ്പം എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ നടന്മാരായ പൃഥ്വിരാജും വിജയ് സേതുപതിയും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ജീവൻ ബോസ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഹസീബ്സ് പ്രൊഡക്ഷൻ ഹൗസുമായി സഹകരിച്ച്, റെറ്റ്കോൺ സിനിമാസിന്റെ ബാനറിൽ തുഷാർ എസും ഹസീബ് മലബാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദിനിൽ പി.കെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണം നിർവഹിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രത്തിലെ പ്രധാന താരങ്ങളെ ഉടൻ അനൗൺസ് ചെയ്യും.
Story Highlights – Irambam, Thriller