അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിനുള്ള ചട്ടഭേദഗതി റദ്ദാക്കിയ നടപടി; സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും

അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിനുള്ള ചട്ടഭേദഗതി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാഗാലാന്റ് ലോട്ടറി വില്‍പ്പന തടഞ്ഞതിനെതിരെ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി നല്‍കിയ ഹര്‍ജിയിലായിരുന്നു ഭേദഗതി റദ്ദാക്കിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ്.
നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായി സംസ്ഥാനത്ത് ലോട്ടറികളൊന്നും നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായാണ് ചട്ടഭേദഗതിയെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അപ്പീലില്‍ കക്ഷി ചേരാനായി കേരളാ ലോട്ടറി ഏജന്റ്‌സ് അസോസിയേഷനും ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ അപേക്ഷ നല്‍കിയിട്ടുണ്ട്.
Story Highlights – lotteries; The appeal filed by the government will be considered today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here